വായന ജനകീയമാക്കി , ആരക്കുന്നം സെന്റ് ജോർജ്ജസ് സ്കൂൾ
ആരക്കുന്നം ഗവ.ആശുപത്രിയിൽ കാത്തിരിക്കുന്നവർക്കായി അക്ഷരക്കൂട് ഒരുക്കി സ്കൂൾ കുട്ടികൾ ,, വായനയെ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ നടത്തുന്ന എൻ്റെ വായന ,എൻ്റെ അറിവ് ,എൻ്റെ ചിറക് എന്ന പരിപാടിയുടെ ഭാഗമായി മലയാള മനോരമ നല്ലപാഠം പദ്ധതിയുമായി സഹകരിച്ചാണ് അക്ഷരക്കൂട് ഒരുക്കിയത്. ആശുപത്രിയിൽ മരുന്നിനായി കാത്തിരിക്കുന്നവർക്കും ,കൂട്ടിരിപ്പുകാർക്കും പ്രയോജനകരമാകുന്ന രീതിയിലാണ് സ്കൂൾ ഇതൊരുക്കിയത് എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആർ ജയകുമാർ പുസ്തകം ഡോ. ദീപ്തി കെ.ആർ ന് നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെസ്ക്കൂൾ PTA പ്രസിഡൻറ് പോൾ ചാമക്കാല അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ സിബി മത്തായി മുഖ്യ സന്ദേശം നൽകി. റിട്ടയേർഡ് അദ്ധ്യാപകൻ വിക്രമ ഭാനു മാഷ് രചിച്ച കവിതാ പുസ്തങ്ങൾ ചടങ്ങിൽ അക്ഷരക്കൂടിന് സംഭാവന ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു തോമസ്,വാർഡ് മെമ്പർമാരായ, ബാലു സി.എ,ജൂലിയ ജെയിംസ്, ജെസി പീറ്റർ, ആദർശ് സജികുമാർ, ഹെസ്ക്കൂൾ പ്രധാനാധ്യാപിക ഡെയ്സി വർഗീസ്,പ്രൈമറി സ്കൂൾ പ്രധാനാധ്യാപിക ഷീലു എലിസബത്ത് കുര്യൻ അധ്യാപകരായ മഞ്ജു കെ ചെറിയാൻ, മഞ്ജു വർഗീസ്, സിജോ വർഗീസ്,ജിനു ജോർജ്, ഫാ. മനു ജോർജ്,ഇന്നു വി ജോണി, ജീവമോൾ വർഗീസ് എൽ.പി സ്കൂൾ PTA പ്രസിഡന്റ് ജിജോ വെട്ടിക്കൽ, ബീന പി. നായർ, പള്ളി ട്രസ്റ്റി ഷാജൻ കെ. പൗലോസ്, പ്രശസ്ത ശില്പി ശിവദാസ് എടക്കാട്ടുവയൽ,സ്ക്കൂൾ ബോർഡ് അംഗങ്ങൾ, വിദ്യാർത്ഥികൾ, ഹെൽത്ത് സെന്ററിലെ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായന ജനകീയമാക്കി , ആരക്കുന്നം സെന്റ് ജോർജ്ജസ് സ്കൂൾ
വായന ജനകീയമാക്കി , ആരക്കുന്നം സെന്റ് ജോർജ്ജസ് സ്കൂൾ
GROUP PHOTO OF ARAKKUNNAM LPS TEACHERS